Home State മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി മോയിന്‍കുട്ടി അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി മോയിന്‍കുട്ടി അന്തരിച്ചു

0

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി മോയിന്‍കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് പള്ളിയില്‍. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്  6 മാസത്തോളമായി കിടപ്പിലായിരുന്നു. മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

1996ല്‍ കൊടുവള്ളിയില്‍ നിന്ന് ജയിച്ചു. 2001ലും 2011ലും തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി മോയിന്‍കുട്ടി രാഷ്ട്രീയ രംഗത്തേക്ക് ചുവട് വെച്ചത് വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ നിന്നായിരുന്നു. മുസ്ലിം ലീഗ് കാരാടി യൂണിറ്റ് പ്രസിഡണ്ട്, ജന. സെക്രട്ടറി, താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here