Home State സ്വർണക്കടത്ത് കേസിൽ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു

സ്വർണക്കടത്ത് കേസിൽ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു

0

കൊച്ചി: സ്വർണക്കടത്ത് കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അഫ്സൽ ഉൾപ്പെടെ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു.

മുഹമ്മദ് അഫ്സലിനെ എൻ.ഐ.എ. ചോദ്യം ചെയ്യുകയാണ്. മുഹമ്മദ് അഫ്സലിനെ ചോദ്യം ചെയ്തതിൽനിന്നുമാണ് എൻഐഎയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ബാക്കിയുള്ള നാലുപേർ വിദേശത്താണുള്ളത്. ഇവരെ പിടികൂടാൻ എൻഐഎ ഇന്റർപോളിന്റെ സഹായം തേടും.

സ്വർണം കടത്തുന്നതിന് പണം സമാഹരിക്കാൻ ഗൂഢാലോചന നടത്തിയ സംഘമാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് എതെങ്കിലും വിധത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here