Home World അപ്പനും അമ്മയും മക്കളും ചരിത്ര നേട്ടത്തിനായി നാലംഗ പറക്കും കുടുംബം

അപ്പനും അമ്മയും മക്കളും ചരിത്ര നേട്ടത്തിനായി നാലംഗ പറക്കും കുടുംബം

0

ഇത് ഒരു പറക്കും കുടുംബത്തിന്റെ കഥ ആണ്. ചരിത്ര നേട്ടത്തിന് തയ്യാറെടുക്കുകയാണ് ഈ കുടുംബം. സ്കൈവെസ്റ്റ് എയർലൈൻസിലെ ഒരു അമ്മയും മകളുമാണ് പ്രധാന കഥാപാത്രങ്ങൾ. അമ്മയുടെ പേര് സുസി ഗാരറ്റ്.മകള്‍ ഡോണ ഗാരറ്റ്.

30 വര്‍ഷങ്ങൾ മുന്നോട്ട് പോകാം. അന്ന് സ്കൈവെസ്റ്റ് എയര്‍ലൈന്‍സ് ഒരു വാര്‍ത്ത പുറത്ത് വിട്ടു. തങ്ങളുടെ വിമാനങ്ങളിലൊന്ന് ഓടിക്കുന്നത് ഒരു സ്ത്രീയാണ്. അക്കാലത്ത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയ ആ വാര്‍ത്ത പിന്നീട് പലരും മറന്നു. പക്ഷേ സുസി ആ വാര്‍ത്തയില്‍ ജീവിക്കുകയായിരുന്നു.

ഇന്ന് മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം സുസി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അതെ ലോകത്താദ്യമായി ഒരു അമ്മയും മകളും ഒരുമിച്ച് യാത്രാവിമാനം പറത്തുന്നു.

സുസിയുടെ ഭര്‍ത്താവ് ഡഗും വൈമാനികനാണ്. 30 വര്‍ഷമായി ഇരുവരും സ്കൈവെസ്റ്റ് എയർലൈൻസിലെ വൈമാനികരാണ്. ഇവരുടെ രണ്ട് കുട്ടികളും ഇന്ന് പൈലറ്റുമാരാണ്. മകള്‍ ഡോണ ഗാരറ്റ്, മകന്‍ മാര്‍ക്ക്.

“ഒരു പക്ഷേ, മറ്റ് തൊഴിലുകളിൽ നിങ്ങൾ അത് അധികം കാണില്ല. കുട്ടികള്‍ ഞങ്ങളുടെ പാത പിന്തുടര്‍ന്ന് പൈലറ്റുമാരാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഇതും മറ്റ് ജോലികള്‍ പോലെ തന്നെ. ഒരു ഓഫീസില്‍ ഇരിക്കുന്നത് പോലെയേ നിങ്ങള്‍ക്ക് അനുഭവപ്പെടൂ. ഇതില്‍ ഞങ്ങള്‍ സന്തോഷവതിയാണ്. ” അമ്മയും മകളും ലോകത്താദ്യമായി ഒരു യാത്രാവിമാനം പറത്തുന്ന ആ ചരിത്ര നിമിഷത്തിന് മുമ്പ് ക്യാപ്റ്റൻ സുസി ഗാരറ്റ് സ്കൈവെസ്റ്റ് എയർലൈൻസ് ബ്ലോഗിനോട് പറഞ്ഞു.

26 കാരിയായ മകള്‍ ഡോണ ഗാരറ്റ് കൂട്ടിച്ചേർത്തു: ” എന്‍റെ ജീവിതകാലം മുഴുവൻ, പ്രത്യേകിച്ച് കുട്ടിക്കാലത്ത് ഞാൻ പ്രധാനമായും വിമാനയാത്രയായിരുന്നു കൂടുതലും ചെയ്തിരുന്നത്. അച്ഛനും അമ്മയ്ക്കും പറക്കാനുണ്ടായിരുന്ന പ്രത്യേക താൽപ്പര്യവും ഞങ്ങളും പതുക്കെ ഇഷ്ടപ്പെട്ടുകയായിരുന്നു. “

ഫെബ്രുവരിയിൽ, അമേരിക്കയില്‍ കൊറോണ വ്യാപിക്കുന്നതിന് മുമ്പ്, ഡോണ ചിക്കാഗോ ഓ ഹെയർ വിമാനത്താവളത്തിലെ അച്ഛൻ ഡഗിനെ കാണാന്‍ ഓടിച്ചെന്നു. ‘ഇത് ആദ്യത്തേതായിരുന്നു … ജോലിസ്ഥലത്ത് എന്‍റെ അച്ഛന്‍റെ അടുത്തേക്ക് ഓടി !’ അവൾ ചിത്രത്തിന് അടിക്കുറിപ്പ് നൽകി. ‘ഇന്നലത്തെ മറ്റെല്ലാം ഭയങ്കരവും ക്ഷീണവുമായിരുന്നു, പക്ഷേ ഇത് അതിനായി തയ്യാറാക്കി.’

LEAVE A REPLY

Please enter your comment!
Please enter your name here