Home State കേസ് അന്വേഷണത്തിന് എത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും മര്‍ദ്ദിച്ചു; എസ്‌ഐ അറസ്റ്റില്‍

കേസ് അന്വേഷണത്തിന് എത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും മര്‍ദ്ദിച്ചു; എസ്‌ഐ അറസ്റ്റില്‍

0

കോട്ടയം: കേസ് അന്വേഷണത്തിനെത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും മര്‍ദ്ദിച്ചെന്ന കേസില്‍ കീഴ്‌വായ്പൂര്‍ എസ്‌ഐ അറസ്റ്റില്‍. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി എസ്‌ഐ കോട്ടയം കഞ്ഞിക്കുഴി, പീടിയാക്കല്‍ കുരുവിള ജോര്‍ജ്ജിനെയാണ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി എസ്‌ഐ ടിഡി മുകേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ കെഎ നവാസ് എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മണ്ണാര്‍ക്കയത്ത് കുരുവിള ജോര്‍ജിന്റെ ഭാര്യവീട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കുരുവിള ജോര്‍ജ് വീട്ടിലെത്തി വഴക്കിടുന്നതായി ഭാര്യവീട്ടുകാര്‍ ഫോണില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എസ്‌ഐയും സംഘവും അന്വേഷണത്തിനെത്തിയത്.

കുരുവിളയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമാസക്തമാവുകയും പൊലീസിനെ ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. അയല്‍വാസികളെ അക്രമിക്കാനും ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് എസ്എച്ച്ഒ ഇകെ സജിമോന്റെ നേതൃത്വത്തില്‍ കുടുതല്‍ പൊലീസെത്തി കുരുവിളയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കുരുവിളയ്‌ക്കെതിരെ മുന്‍പും ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. വിവാഹശേഷം കുറെനാള്‍ കാണാതായി എന്ന പരാതിയിലും ഈ പൊലീസ് ഉദ്യോസ്ഥനെതിരെ കേസ് ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here