Home Covid-19 കൊറോണ ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു

കൊറോണ ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു

0

പാലക്കാട്: കൊറോണ ബാധിച്ച് സിപിഎം നേതാവും കുഴല്‍മന്ദം മുന്‍ എംഎല്‍എയുമായിരുന്ന എം നാരായണന്‍ അന്തരിച്ചു. കൊറോണ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എം. നാരായണന്‍ രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എ ആയിട്ടുണ്ട്. ദീര്‍ഘകാലം സിപിഎം പാലക്കാട് ഏരിയ സെക്രട്ടറി ആയിരുന്നു. നിലവില്‍ ഏരിയ കമ്മിറ്റി അംഗമാണ്. പാലക്കാട് കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here