തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തലസ്ഥാന ജില്ലയിൽ മുഴുവൻ സ്ഥാനാർഥികളെയും രംഗത്തിറക്കി സിപിഎമ്മും ബിജെപിയും. യുഡി എഫിൻ്റെ സ്ഥാനാർഥി പട്ടികയും ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിപട്ടിക.
ആകെയുളള 100 സീറ്റിൽ 70 സീറ്റിലാകും സിപിഎം മത്സരിക്കുക. 17 സീറ്റിൽ സിപിഐ മത്സരിക്കും.
46 വനിതകളെയാണ് കോര്‍പ്പറേഷന്‍ നിലനിര്‍ത്താന്‍ സി.പി.എം മത്സര രംഗത്തിറക്കിയത്. 21 സ്ഥാനാര്‍ത്ഥികള്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്. ഇവിടെ പ്രധാനപ്പെട്ട 70 സീറ്റുകളിൽ സിപിഎം മത്സരിക്കും.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയായ എജി ഒലീന കുന്നുകുഴി വാർഡിൽ മത്സരിക്കും. മേയർ കെ ശ്രീകുമാർ കരിക്കകം വാർഡിൽ നിന്നാകും ജനവിധി തേടുക.
17 സീറ്റില്‍ സി.പി.ഐയും ബാക്കി 13 സീറ്റിൽ ഘടകകക്ഷികളും നിൽക്കും. നിലവിലെ കൗൺസിലർമാരെ തന്നെ സ്ഥാനാർഥിയാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഫോര്‍ട്ട്, നാലാഞ്ചിറ, ബീമാപളളി, കിണവൂര്‍, ബീമാപളളി ഈസ്റ്റ്, കുറവന്‍കോണം വാര്‍ഡുകള്‍- കേരള കോണ്‍ഗ്രസ് എം, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്കു നല്‍കുമെന്നാണ് സൂചന.