റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകാൻ പാടില്ലെന്നും മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റംസി ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ് ഹാരിസ്. വിവാഹവാഗ്ദാനം നല്‍കിയതിനു ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്‍മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്.

അറസ്റ്റിനു ശേഷം ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഒന്നര മാസത്തോളമായി റിമാന്‍ഡിലാണ്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു ഹാരിസ് ജാമ്യാപേക്ഷ നൽകിയത്.