ശ്രീഹരിക്കോട്ട: കൊറോണ വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ . ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിൽ നിന്നാണ് പിഎസ്എൽവി- സി 49 വിക്ഷേപിച്ചത്. ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ ദൗത്യം വഴി ഐഎസ്ആര്‍ഒ എത്തിച്ചത്.
പ്രതികൂല കാലാവസ്ഥക്കിടെയാണ് വിക്ഷേപണം നടന്നത്. അഞ്ച് മിനിറ്റോളം കൗണ്ട് ഡൗൺ നിര്‍ത്തിവയ്ക്കുന്ന അവസ്ഥയും ഉണ്ടായി. 2020 ൽ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇഒഎസ് 1 നൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. പിഎസ്എൽവിയുടെ 51- ആം ദൗത്യമാണ് പിഎസ്എൽവി സി 49. കൃഷി, വാന നിരീക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് റിസാറ്റ് 2 ബിആർ 2 എന്ന് പേരിട്ട ഭൗമ നിരീക്ഷണ ഉപഗ്രഹം.