Home State ഫാഷൻ ഗോൾഡ് തട്ടിപ്പ് : എം സി കമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ

ഫാഷൻ ഗോൾഡ് തട്ടിപ്പ് : എം സി കമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ

0

കാസർകോട് ∙ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതൽ തെളിവ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

തൃക്കരിപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ, പയ്യന്നൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 100 ലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന് ഒരു വർ‌ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.

ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് മുസ്‌ലിം ലീഗ് നേതാവായ കമറുദ്ദീൻ. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here