തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഈന്തപ്പഴം വിതരണം ചെയ്ത കേസിൽ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസിന്റെ തീരുമാനം. എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇതോടെ സ്വർണക്കടത്തടക്കം മൂന്ന് കേസുകളിൽ പ്രതിയാകും ശിവശങ്കർ.
നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് മൂന്ന് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് എത്തിച്ചത്. വാണിജ്യ ആവശ്യത്തിനല്ലാതെ ഇത്രയും ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ് കേസെടുത്തത്.
സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന് പണമിടപാടിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് നിലവില്‍ ശിവശങ്കറെ പ്രതി ചേര്‍ത്തിരിക്കുന്നത്.