Home Covid-19 മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊറോണ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊറോണ

0

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊറോണ സ്ഥിരീകരിച്ചു. പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിനേശനും വൈറസ് ബാധ കണ്ടെത്തിയത്.

കൊറോണ ബാധിതനായ ദിനേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവശങ്കറിന് പിന്നാലെ സി എം രവീന്ദ്രനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചിരുന്നു.

എന്നാല്‍ കൊറോണ ബാധിച്ച കാര്യം സി എം രവീന്ദ്രന്‍ ഇഡിയെ അറിയിക്കുകയായിരുന്നു. രവീന്ദ്രനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, ചോദ്യം ചെയ്യാന്‍ വിളിപ്പതുകൊണ്ട് കുറ്റക്കാരനാകണമെന്നില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here