വിശാഖപട്ടണം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ വീണ്ടും തുറന്നതോടെ അധ്യാപകർക്കും കുട്ടികൾക്കും കൂട്ടത്തോടെ വൈറസ് ബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്കൂളുകൾ വീണ്ടും തുറന്നത്.
അധ്യാപകരിലും വിദ്യാർത്ഥികളിലും കൊറോണ വ്യാപിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 87.78 ശതമാനം അധ്യാപകർ ഹാജരായെങ്കിലും ഒൻപതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാർത്ഥികളും മാത്രമാണ് ആദ്യ മൂന്ന് ദിവസങ്ങളിൽ സ്‌കൂളിലെത്തിയത്.
സ്കൂളുകള്‍ തുറന്നതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്കൂളിലെത്തിയ അധ്യാപകരിലും കുട്ടികളിലും കൊറോണ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരിൽ 70,790 അധ്യാപകരിൽ പരിശോധന നടത്തി. ഇതില്‍ 829 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 3,92,000 വിദ്യാർത്ഥികളിൽ 9, 10 ക്ലാസുകളിലെ 95,763 കുട്ടികളിൽ പരിശോധന നടത്തിയതില്‍ 575 കുട്ടികൾക്കും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മിക്ക കൊറോണ കേസുകളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ല. കൊറോണ സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 41,000 അധ്യാപകരിൽ നടത്തിയ പരിശോധനയില്‍ 262 പേർ പോസിറ്റീവ് ആയി.
വിശാഖപട്ടണത്ത് 4,527 അധ്യാപകർ പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 52 പേർ പോസിറ്റീവ് ആയിട്ടുണ്ട്. ഗുണ്ടൂർ, ചിറ്റൂർ, നെല്ലൂർ, കിഴക്കൻ ഗോദാവരി ജില്ലകളിൽ നിന്നും നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും കൊറോണ പോസീറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള പോസിറ്റീവ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്.