പാറ്റ്ന: ബിഹാറിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കേ സ്വതന്ത്ര സ്ഥാനാർഥിക്ക് വെടിയേറ്റു. ഹയഘട്ട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന രവീന്ദ്ര നാഥിനാണ് വെടിയേറ്റത്. ജെഡി-യു പ്രവർത്തകനായിരുന്ന ഇയാൾ ഇത്തവണ സ്വതന്ത്രനായി മത്സര രംഗത്തേക്ക് വരികയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചയോടെ ബെയ്രി-താക്കോപുർ പ്രദേശത്താണ് രവീന്ദ്രനാഥിന് വെടിയേറ്റത്. പ്രചരണത്തിന് ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇയാൾ. രവീന്ദ്രനാഥിന്റെ നില ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
ആക്രമികളെ ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിഹാറിൽ അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ സമാപിച്ചിരുന്നു.