തദ്ദേശ തെരഞ്ഞെടുപ്പ്‌; വിജയപ്രതീക്ഷയിൽ യുഡിഎഫും ബിജെപിയും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ നേട്ടമുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടികൾ.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയും രംഗത്തെത്തിയത്.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു​പോ​ലെ​യാ​ണെ​ന്ന ബി​ജെ​പി​യു​ടെ പ്ര​ച​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് എ​ൻ​ഡി​എ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ഒ​രു​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും സീ​റ്റ് വി​ഭ​ജ​ന​വും വ​ള​രെ വേ​ഗം പൂ​ർ​ത്തി​യാ​ക്കും. താ​ഴെ​ത​ലം മു​ത​ൽ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​മെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

അതേസമയം, എൽഡിഎഫ് സമ്പൂർണ്ണ തകർച്ചയിലാണെന്നും അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേ​ത് എന്നും ചെന്നിത്തല പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നും അ​ഴി​മ​തി​ക്കും എ​ൽ​ഡി​എ​ഫ് ആ​രോ​ടും കൂ​ട്ടു​ചേ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.