വാഷിംഗ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ജോ ബൈഡൻ്റെ ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിൽ വ്യാപകമായി കൃത്രിമം നടത്തുന്നതിൻ്റെ രേഖകൾ പുറത്ത്. പലയിടങ്ങളിലും ഡെമോക്രാറ്റുകൾ വോട്ടുകൾ തിരുകി കയറ്റുന്നതായി നേരത്തേ മുതൽ റിപ്പോർട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ ആദ്യഫല സൂചനകൾ പുറത്തു വന്നപ്പോൾ തന്നെ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഇക്കാര്യത്തിൽ ആക്ഷേപം ഉന്നയിച്ചിരുന്നു.
ചില സംസ്ഥാനങ്ങളിൽ ആകെയുള്ള വോട്ടർമാരെക്കാൾ കൂടുതൽ പേർ വോട്ട് ചെയ്തത് അട്ടിമറിയുടെ വ്യക്തമായ സൂചനയായി റിപ്പോർട്ടുണ്ട്. വിസ്കോൻസിൻ, മിനി സോട്ട ,വെർജീനിയ സംസ്ഥാനങ്ങളിൽ ആകെയുള്ള വോട്ടുകളെക്കാൾ കൂടുതൽ പേർ വോട്ട് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. മിനിസോട്ടയിൽ രണ്ടു ലക്ഷത്തിലേറെ അധിക വോട്ടുകളാണ് ചെയ്യപ്പെട്ടിരിക്കുന്നത്. വിർജീനിയിൽ ഒന്നര ലക്ഷത്തിലേറെയും. വിസ്കോൻസിനിൽ ഒരു ലക്ഷത്തോളവും. സമാന രീതിയിൽ ഡൊമോക്രാറ്റുകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ വ്യാപക തിരിമറിയാണ് നടന്നിട്ടുള്ളത്ത്
ഏറ്റവും അവസാനത്തെ റിപ്പോർട്ടുകൾ പ്രകാരം 253 ഇലക്ടറൽ വോട്ടുകൾനേടി ജോ ബൈഡൻ മുന്നിലാണ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടത്. ലക്ഷക്കണക്കിന് തപാൽവോട്ടുകൾ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാൽ അന്തിമ ഫലപ്രഖ്യാപനം എപ്പോൾ വരുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ വിധി ജഡ്ജിമാരുടേതായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ ക്രിത്രിമങ്ങളെയും നിയമനടപടികളെയും സംബന്ധിച്ചായിരുന്നു ട്രംപിൻെറ പരാമർശം.
തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ ഏകപക്ഷീയമാണെന്ന് ട്രംപ് പറഞ്ഞു. 75 ശതമാനം പോസ്റ്റൽ വോട്ടുകളും ജോ ബൈഡനാണ് നേടിയത്. ചിലയിടങ്ങളിൽ ഇത് 80 ശതമാനവും കടന്നു. പോസ്റ്റൽ വോട്ടുകളിൽ വ്യാപക തിരിമറി നടന്നതായി
അട്ടിമറികൾ കോടതിയെ ബോധ്യപ്പെടുത്താനാണ് ട്രം പിൻ്റെ നീക്കം.
യഥാർഥത്തിൽ യുഎസിൽ ഒരു നീലതരംഗവും (ഡെമോക്രാറ്റ് ) ഇല്ല. ചുവന്ന തരംഗമാണ് യുഎസിൽ അലയടിക്കുന്നത്. അരിസോണയിൽ ആദ്യം പിന്നിലായെങ്കിലും ഇപ്പോൾ നല്ല രീതിയിലാണ് മുന്നേറുന്നത്. ഇതുവരെ ഇല്ലാത്ത രീതിയിൽ റിപബ്ലിക്കൻ വനിതകൾ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടണ്ട്. അമേരിക്കൻ തൊഴിലാളികളുടെ പാർട്ടിയാണ് റിപബ്ലിക് പാർട്ടിയെന്നും ട്രംപ് പറഞ്ഞു.