Home World ഇന്ത്യക്കാരെ തൽക്കാലം രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ചൈന

ഇന്ത്യക്കാരെ തൽക്കാലം രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ചൈന

0

ബീജിംഗ്: ഇന്ത്യൻ പൗരന്മാരെ താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ചൈനയുടെ തീരുമാനം. കൊറോണ വൈറസ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ പുതിയ തീരുമാനം. റെസിഡെൻഷ്യൽ പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്കും താൽക്കാലികമായി പ്രവേശനം നൽകേണ്ടെന്നാണ് ചൈന തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള നിരവധി വിമാനങ്ങൾ ചൈന റദ്ദാക്കി. ചൈനയുടെ ഈ നീക്കത്തോടെ രണ്ടായിരത്തോളം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ചൈനയിലെ നഗരങ്ങളിലെ ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

ഇന്ത്യക്കാരായ സാധുതയുള്ള വിസ കൈവശം വയ്ക്കുന്നവരെയും റെസിഡൻഷ്യൽ പെർമിറ്റുകൾ കൈവശമുളവരെയും ചൈനയിലേക്ക് പ്രവേശിക്കുന്നത് താൽക്കാലികമായി നിരോധിക്കാൻ ചൈന നിലവിൽ തീരുമാനിച്ചതായി ന്യൂഡെൽഹിയിലെ ചൈനീസ് എംബസി അറിയിച്ചു.
പകർച്ചവ്യാധി നേരിടാൻ ആണ് ചൈന ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും ഇത് താത്ക്കാലിക തീരുമാനമാണെന്നും എംബസി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here