Home National ജമ്മുകശ്മീരിൽ ഭീകരവാദമില്ലാതാക്കാൻ ഏഴു ദീകരരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കി

ജമ്മുകശ്മീരിൽ ഭീകരവാദമില്ലാതാക്കാൻ ഏഴു ദീകരരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കി

0

കശ്‍മീർ: ജമ്മുകശ്മീരിൽ ഭീകരവാദമില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഹിസ്ബുൾ മുജാഹിദീനിന്റെയും ലഷ്കർ-ഇ-ത്വയ്ബയുടേയും മുഖ്യ കമാന്റർമാരായ 7 ദീകരരുടെ വിവരങ്ങളടങ്ങിയ പട്ടിക സുരക്ഷ ഉദ്യോഗസ്ഥർ തയ്യാറാക്കി.ഉടൻ തന്നെ ഇവർക്കെതിരെ സൈനിക നീക്കം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.

തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനിന്റെ കമാൻഡർമാരെ കൊലപ്പെടുത്തിയതിനു പിന്നാലെ ജമ്മുകശ്മീരിലെ പ്രധാന ഭീകരരുടെ പട്ടിക തയ്യാറാക്കിയത്.

ദിവസങ്ങൾക്കു മുമ്പ് ഹിസ്ബുൾ മുജാഹിദീനിന്റെ ടോപ് കമാന്റർമാരായിരുന്ന റിയാസ് നായ്കുവിനെയും ഡോ.സൈഫുള്ള മിറിനെയും സൈന്യം എൻകൗണ്ടറിൽ വധിച്ചിരുന്നു. ഈ വർഷം ജമ്മുകശ്മീരിൽ ഇരുന്നൂറിലധികം ഭീകരരെയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്.

അതേസമയം, ചൈനീസ് ഡ്രോണുകളുപയോഗിച്ച് ജമ്മുകശ്മീരിലും പഞ്ചാബിലുമുള്ള ഭീകരർക്ക് പാകിസ്ഥാൻ ആയുധമെത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്ത്യൻ ഇന്റലിജെന്റ്സ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here