Home National രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് സ്റ്റാലിൻ അമിത് ഷായ്ക്ക് കത്ത് നൽകി

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് സ്റ്റാലിൻ അമിത് ഷായ്ക്ക് കത്ത് നൽകി

0

ചെന്നൈ: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തിൽ സ്റ്റാലിൻ കത്ത് നൽകി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് സ്റ്റാലിന്റെ ആവശ്യം. തമിഴ്നാട് സർക്കാരിൻ്റെ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാർഹമാണെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്‍നാട് ഗവർണർ കഴിഞ്ഞ ദിവസം ഡെൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി അതൃപ്‍തി അറിയിച്ചിരുന്നു. തമിഴ്നാട് സർക്കാർ ശുപാർശയിൽ രണ്ട് വർഷമായി ഗവർണർ തീരുമാനം എടുത്തിട്ടില്ല. ഗവർണറുടെ തീരുമാനം വൈകുമ്പോൾ എന്ത് ചെയ്യാനാകുമെന്ന് ബന്ധപ്പെട്ട അഭിഭാഷകർ പറയണമെന്ന് കോടതി പറഞ്ഞു.

പരോൾ അപേക്ഷ പരിഗണിക്കുന്നത് നവംബർ 23ലേക്ക് മാറ്റി. പേരറിവാളിൻ്റെ പരോൾ അപേക്ഷ പരിഗണിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച് അസംതൃപ്തി പ്രകടമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here