തിരുവല്ല: ബിലീവേഴ്സ് ചർച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധന. സഭാ വക്താവിൻ്റെ കാറിൽ നിന്ന് 57ലക്ഷം രൂപ പിടിച്ചു.
ഇന്ന് രാവിലെ ഏഴു മുതലാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. റെയ്ഡ് വിവരം അറിഞ്ഞ് പണം കടത്താനുള്ള ശ്രമത്തിനിടെയാണ് സഭാ വക്താവിൻ്റെ കാറിൽ നിന്ന് 57 ലക്ഷം പിടിച്ചത്.
കെ.പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.
2012ൽ കെ.പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.
അതോടൊപ്പം, ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ചിലർ വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നതായി പരാതി ഉയർന്നിരുന്നു.