Home National അഹമ്മദാബാദിൽ രാസവസ്തു നിർമ്മാണ ഫാക്ടറിയിൽ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദിൽ രാസവസ്തു നിർമ്മാണ ഫാക്ടറിയിൽ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

0

അഹമ്മദാബാദ്: നാരോലിൽ രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ നാരോല്‍ മേഖലയിലുള്ള പിപ്പലാജ്-പിരാനാ റോഡിലെ വ്യവസായ മേഖലയിലെ നിര്‍മ്മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

പാക്കിംഗ് യൂണിറ്റിലെ 11 പേരാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്ന് ഭാഗങ്ങള്‍ തകര്‍ന്നുവീണതായും പലരും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായുമാണ് വ്യവസായ മേഖലയിലെ ജീവനക്കാര്‍ പറയുന്നത്.

ശക്തമായ സ്‌ഫോടത്തിന്റെ ശക്തിയില്‍ പലരും തെറിച്ചുവീണതുമൂലമാണ് മരണപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ഫോടനത്തിന് കാരണമായ രാസവസ്തുക്കളെന്താണെന്നത് പരിശോധന നടത്തുകയാണെന്ന് അഹമ്മദാബാദ് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here