Home National എഡിഎംകെ ബിജെപി ഭിന്നത ; തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

എഡിഎംകെ ബിജെപി ഭിന്നത ; തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്രക്ക് അനുമതി നിഷേധിച്ച്‌ സര്‍ക്കാര്‍. എന്നാല്‍ അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിലെ ഭിന്നതകള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഇത്തരമൊരു നടപടി.

മദ്രാസ് ഹൈക്കോടതിയിലാണ് വേല്‍യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന നിലപാട് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനത്തെ കൊറോണ വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അതേസമയം സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ ബിജെപി രംഗത്തെത്തി.

വേല്‍യാത്ര തടസപെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. വേല്‍യാത്രയുമായി മുന്നോട്ട് പോകുമെന്നും സഖ്യത്തിലെ മര്യാദകള്‍ അണ്ണാ ഡിഎംകെ പാലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here