അമേരിക്ക: ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമേരിക്കയിൽ നടക്കുന്നത്. 89 ഇലക്ടറൽ വോട്ടുകളിൽ ബൈഡൻ മുന്നിലാണ്. 72 ഇടത്ത് ട്രംപും. അഞ്ച് സംസ്ഥാനങ്ങൾ ട്രംപ് നിലനിർത്തി. കെന്റക്കി, സൗത്ത് കാരൊളൈന, വെസ്റ്റ് വെർജീനിയ, അർകൻസോ ട്രംപിനാണ് ജയം.ലോകം കാത്തിരിക്കുന്ന ഫലം അറിയാൻ ഇനി കുറച്ചു മണിക്കൂറുകൾ ബാക്കി.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇന്ന് വൈറ്റ് ഹൗസിലാണ് പ്രസിഡന്റ് ഡോൺഡ് ട്രംപ് ചെലവഴിക്കുന്നത്. അതേസമയം, ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ ഡെലവേറിൽ ജയിച്ചതിനാൽ അദ്ദേഹം അവിടാണ് ഉള്ളത്.
നിർണായകസംസ്ഥാനങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്, ഫ്ലോറിഡയിൽ ട്രംപിന് നേരിയ ലീഡ്. ജോർജിയയിലും നോർത്ത് കാരൊളൈനയിലും കടുത്ത മൽസരമാണ്. ഒഹായോയിലും നോർത്ത് കാരൊളൈനയിലും പെൻസിൽവേനിയയിലും ബൈഡനാണ് മുന്നിൽ. സെനറ്റിലേക്കുള്ള മൽസരത്തിൽ ഡെമോക്രാറ്റുകൾ മുന്നിലാണ്.
അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നു.