തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മൽസരിക്കാൻ കമൽഹാസൻ

ചെ​ന്നൈ: അടുത്ത വർഷം നടക്കുന്ന ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒറ്റയ്ക്ക് മൽസരിക്കാൻ മൂന്നാംമ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ ക​മ​ൽ ഹാ​സ​ൻ. ദ്രാ​വി​ഡ ക​ക്ഷി​ക​ളു​മാ​യി മു​ന്ന​ണി​ബ​ന്ധ​മു​ണ്ടാ​ക്കി​ല്ലെ​ന്നും ത​നി​ച്ച്​ മ​ത്സ​രി​ക്കു​മെ​ന്നും കമൽ ഹാസൻ വ്യക്തമാക്കി.

പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി​മാ​രു​ടെ​യും നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ളു​മാ​യാ​ണ്​ സ​ഖ്യം. ഡിഎം കെ-​അ​ണ്ണാ ഡി.​എംകെ ക​ക്ഷി​ക​ൾ​ക്ക്​ ബ​ദ​ലാ​യി മൂ​ന്നാ​മ​ത്തെ ശ​ക്തി​യാ​യി വ​ള​രാ​ൻ പാ​ർ​ട്ടി​ക്ക്​ ഇ​തി​ന​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2013ലെ ​ ഡെൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ മാ​റ്റം ത​മി​ഴ​ക​ത്തി​ലും സം​ഭ​വി​ക്കു​മെ​ന്ന്​ ക​മ​ൽ ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ക​മ​ൽ ഹാ​സ​ൻ്റെ നി​ല​പാ​ട്​ മ​തേ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​ക്കാ​ൻ കാ​ര​ണ​മാകുമെന്നും യുപിഎ പ​ക്ഷ​ത്ത്​ അ​ണി​നി​ര​ക്ക​ണ​മെ​ന്നും ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ കെഎ​സ് അ​ള​ഗി​രി അ​ഭ്യ​ർ​ഥി​ച്ചു.