Home National സഹപ്രവർത്തകയെ പീഡിപ്പിച്ച നടൻ അറസ്റ്റിൽ

സഹപ്രവർത്തകയെ പീഡിപ്പിച്ച നടൻ അറസ്റ്റിൽ

0

മുംബൈ: സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പീഡനത്തിന് ഇരയായ യുവതി നൽകിയ പരാതിയിലാണ് നടപടി.ഐപിസിയി 354- വകുപ്പ് പ്രകാരം വിജയ് റാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ വിജയ് റാസിന് ജാമ്യം ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു വിജയ് രാസ് സഹപ്രവർത്തകയെ പീഡിപ്പിച്ചത്. വിദ്യബാലൻ പ്രധാന വേഷത്തിലെത്തുന്ന ഷേർണി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.

മദ്ധ്യപ്രദേശിൽ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെ യുവതിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. മലയാള ചലച്ചിത്രങ്ങളിലും ഇയാൾ വേഷമിട്ടിട്ടുണ്ട്. കെ ക്യൂ, മൺസൂൺ മാംഗോസ് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലാണ് വിജയ് രാസ് വേഷമിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here