ബിപിഎൽ കുടുംബങ്ങൾക്കും കൊറോണ പ്രതിരോധ പ്രവർത്തകർക്കും ആന്റിജൻ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്കും കൊറോണ പ്രതിരോധ മുൻനിര പ്രവർത്തകർക്കും ആന്റിജൻ പരിശോധന കർശനമാക്കാൻ ഉത്തരവ്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ സൗജന്യമായി ആന്റിജൻ പരിശോധന നടത്തും.

റെയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റ്കളിലും 625 രൂപ നിരക്കിൽ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഓരോ ജില്ലയിലും 60 വയസിന് മുകളിൽ ഉള്ള 100 പേരുടെ വീതം ആന്റിജൻ പരിശോധന ദിനം പ്രതി നടത്തണം.

സർക്കാർ ലാബിൽ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്വകാര്യ ലാബിൽ പരിശോധന നടത്തണം. ഈ വിശദാംശങ്ങൾ പ്രത്യേകം സൂക്ഷിക്കുകയും ആരോഗ്യ വകുപ്പിന് കൈമാറുകയും വേണം.