ലിയോൺ: ലോക പോലീസ് ചരിത്രത്തിലാദ്യമായി ജനറൽ അസംബ്ലി മാറ്റിവെച്ച് ഇന്റർപോൾ. ഡിസംബറിൽ യുഎഇയിൽ നടക്കുമെന്നറിയിച്ച ജനറൽ അസംബ്ലിയാണ് കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്റർപോൾ മാറ്റിവെച്ചിരിക്കുന്നത്.
ഭീകരവാദത്തിനെതിരായ സഹകരണം,സംഘടിത കുറ്റകൃത്യങ്ങൾ, പോലീസിങ്ങിന്റെ ഇടയിലുളള ക്രിമിനൽ നെറ്റ് വർക്കുകൾ എന്നിവയാണ് 194 അംഗങ്ങൾ പങ്കെടുക്കുന്ന വാർഷിക സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 89-ാമത് ജനറൽ അസംബ്ലി വെർർച്ച്വൽ കോൺഫറൻസിംഗ് മുഖേന യോഗം കൂടണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ നിയമ, സാങ്കേതികപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഈ അഭിപ്രായം തള്ളുകയായിരുന്നു.
ഓരോ രാജ്യങ്ങളും പോലീസിങ് മേഖലകൾ നേടുന്ന സുരക്ഷാ പ്രശ്നങ്ങളും തീവ്രവാദ ഭീഷണികളുമാണ് ഓരോ വാർഷിക യോഗത്തിലും ഇന്റർപോൾ ചർച്ച ചെയ്യുക.
ജനറൽ അസംബ്ലിയുടെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2022ൽ 91-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യയെയാണ് ആതിഥേയത്വം വഹിക്കുന്നതിനായി നിർദേശിച്ചിരുന്നത്