ശ്രീനഗർ: ഇന്ത്യ ചൈനാ അതിര്‍ത്തിയിലെ കൊടുംതണുപ്പ് അതിജീവിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് വസ്ത്രങ്ങളുമായി അമേരിക്ക. ലഡാക്ക് മേഖലയിലെ സൈനികര്‍ക്കായി അറുപതിനായിരം തണുപ്പ് കുപ്പായങ്ങളാണ് കരസേന സജ്ജമാക്കിയിരിക്കുന്നത്. സിയാച്ചിനിലും ലഡാക്കിലുമുള്ള സൈനികര്‍ക്കാണ് ഇത് ലഭിക്കുക.
ഈ വര്‍ഷം അധികമായി 30000 തണുപ്പ് വസ്ത്രങ്ങളുടെ ആവശ്യകതയുണ്ടായിരുന്നു. ഇതിലേക്കാണ് അമേരിക്കയില്‍ നിന്ന് തണുപ്പ് വസ്ത്രങ്ങളെത്തുന്നത്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലുള്ള സൈനികര്‍ക്കായുള്ള തണുപ്പ് കുപ്പായങ്ങളുടെ ആദ്യ കണ്‍സൈന്‍മെന്‍റാണ് ലഭിച്ചത്. സേനാംഗങ്ങള്‍ ഇവ ഉപയോഗിക്കാന്‍ ആരംഭിച്ചതായി എഎന്‍ഐ വിശദമാക്കി.
കടുത്ത മഞ്ഞുകാലം അതിജീവിക്കാന്‍ ഈ വസ്ത്രങ്ങള്‍ സഹായിക്കുമെന്നാണ് നിരീക്ഷണം. രണ്ട് അഡീഷണല്‍ ഡിവിഷനുകളാണ് എല്‍എസിയില്‍ വിന്യസിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ഉയര്‍ന്ന മേഖലയില്‍ പരിശീലനം നേടിയിട്ടുള്ളവരാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ ആയുധങ്ങള്‍ ഉള്‍പ്പെടെ നിരവധി സഹായമാണ് ഇന്ത്യയ്ക്ക് അമേരിക്കയില്‍ നിന്ന് ലഭിക്കുന്നത്.