എലിവേറ്റഡ് ട്രാം പാളം തെറ്റി; താഴ്ചയിലേക്ക് വീഴാതെ രക്ഷിച്ചത് ‘തിമിംഗലത്തിന്റെ വാൽ’

ആംസ്റ്റര്‍ഡാം: പാളം തെറ്റിയ എലിവേറ്റഡ് ട്രാം നെതര്‍ലാന്റില്‍ തിമിങ്ങിലത്തിൻ്റെ വാലിൽ ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായി. ട്രാക്ക് അവസാനിക്കുന്ന ഭാഗവും കഴിഞ്ഞ് നിയന്ത്രണംവിട്ട് മുന്നോട്ടുനീങ്ങിയ ട്രാമാണ് പ്രതിമയില്‍ ഇടിച്ചുനിന്നത്. ട്രാക്ക് കടന്നുപോകുന്ന തൂണിനോട് ചേര്‍ന്നുള്ള തിമിംഗലത്തിന്റെ പ്രതിമയിലെ വാലിലാണ് ട്രാം ഇടിച്ചുനിന്നത്.

അല്ലാത്തപക്ഷം 10 മീറ്റര്‍ താഴ്ചയിലേക്ക് ട്രാം വീണെനേ. റോട്ടര്‍ഡാമിലാണ് സംഭവം. യാത്രക്കാര്‍ ആരും തന്നെ ട്രാമില്‍ ഇല്ലാതിരുന്നത് രക്ഷയായി. ട്രാം പാളം തെറ്റി ട്രാക്ക് അവസാനിക്കുന്ന ഭാഗവും കഴിഞ്ഞ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങുകയായിരുന്നു.

ട്രാക്ക് കടന്നുപോകുന്ന തൂണിനോട് ചേര്‍ന്നുള്ള തിമിംഗലത്തിന്റെ പ്രതിമയില്‍ ഇടിച്ചുനില്‍ക്കുന്ന ട്രാമിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.പ്രതിമയില്‍ തിമിംഗലത്തിന്റെ വാലിലാണ് ട്രാം ഇടിച്ചുനിന്നത്. ട്രാം പാളം തെറ്റിയത് സംബന്ധിച്ച്‌ എന്‍ജിനീയറിംഗ് വിഭാഗം അന്വേഷിച്ച്‌ വരികയാണ്.