Home State സർക്കാർ സർവീസിൽ മുന്നാക്ക സംവരണം ; പിഎസ്‌സിയിൽ ഒക്ടോബർ 23മുതൽ പ്രാബല്യത്തിൽ

സർക്കാർ സർവീസിൽ മുന്നാക്ക സംവരണം ; പിഎസ്‌സിയിൽ ഒക്ടോബർ 23മുതൽ പ്രാബല്യത്തിൽ

0

തിരുവനന്തപുരം: സർക്കാർ സർവീസിൽ മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി. മൂന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാൻ സർക്കാർ ഉത്തവിറങ്ങിയ ഒക്ടോബർ 23മുതൽ പ്രാബല്യത്തിലാക്കാൻ തിങ്കഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി.

പത്ത് ശതമാനം മുന്നാക്ക സംവരണത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പിഎസ്‌സി സംവരണം പ്രാബല്യത്തിലാക്കിയിരിക്കുന്നത്. പൊതുവിഭാഗത്തിൽ നിന്നായിരിക്കും സംവരണം. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം ലഭിക്കും.

23 മുതൽ നാളെ വരെ അപേക്ഷ നൽകാൻ സമയപരിധിയുള്ള റാങ്ക് പട്ടികകൾക്കും സംവരണം ബാധകമാക്കും. അർഹരായവർക്ക് അപേക്ഷിക്കാൻ നവംബർ 14വരെ സമയം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here