മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റിലയൻസിൻ്റെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു.വൻ തകർച്ച നേരിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 15 ശതമാനം നഷ്ടം രേഖപ്പെടുത്തിയതാണ് റിലയൻസിന് തിരിച്ചടിയായത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസിെൻറ ഓഹരി വില 5.54 ശതമാനം ഇടിഞ്ഞ് 1,940.50 രൂപയായി. എൻ.എസ്.ഇയിൽ ഓഹരി വില 5.57 ശതമാനം ഇടിഞ്ഞ് 1,940.05 രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 35.24 ശതമാനം നേട്ടമുണ്ടാക്കിയ റിലയൻസ് ഓഹരി ഒരു മാസം കൊണ്ട് 11.44 ശതമാനം ഇടിഞ്ഞു.
വിപണിമൂല്യം 13.21 ലക്ഷം കോടിയിലേക്ക് താഴുകയും ചെയ്തു. സെപ്റ്റംബറിൽ കമ്പനിയുടെ അറ്റാദായം 9,567 കോടിയായി കുറഞ്ഞിരുന്നു. 11,262 കോടിയുണ്ടായിരുന്ന ലാഭമാണ് കുറഞ്ഞത്. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുമാണ് റിലയൻസിന് തിരിച്ചടിയായത്