ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങും ഇൗ മാസം മൂന്നു കൂടിക്കാഴ്ചകളിൽ പങ്കെടുക്കും. പത്താം തീയതി നടക്കുന്ന ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷന്റെ രാഷ്ട്രത്തലവന്മാരുടെ യോഗത്തിലാണ് ഇരുവരും ആദ്യ കൂടിക്കാഴ്ച നടത്തുക.
ഇതിന് ശേഷം നവംബർ പതിനേഴാം തിയതി നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും, 21 22 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും. റഷ്യയായിരിക്കും ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ, ബ്രിക്സ് എന്നീ ഉച്ചകോടികൾക്ക് ആതിഥ്യം വഹിക്കുക.
ജി-20 ഉച്ചകോടി നടക്കുന്നത് സൗദി അറേബ്യയിലാണ്. ഗാൽവൻ സംഘർഷത്തിനു ശേഷം ഇന്ത്യ ചൈന രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി.