ന്യൂഡെൽഹി: ‘ ലവ് ജിഹാദ്’ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിനു പിന്നാലെ ഹരിയാന സർക്കാരും ലൗവ് ജിഹാദിനെതിരേ നിയമമുണ്ടാക്കുമെന്ന് സൂചന നൽകി രംഗത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പിന്നാലെ ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ലവ് ജിഹാദ് ചർച്ചയാക്കി രംഗത്ത് എത്തിയത്.
ഹരിയാനയിലെ ബല്ലഭ്ഗഢിൽ 21കാരി കൊല്ലപ്പെട്ട സംഭവം ‘ലവ് ജിഹാദു’മായി ബന്ധമുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി ഖട്ടർ ഹരിയാന മാത്രമല്ല, കേന്ദ്ര സർക്കാർ പോലും ലവ് ജിഹാദിനെതിരെ നിയമമുണ്ടാക്കാൻ നോക്കുകയാണെന്ന് പറഞ്ഞു.കുറ്റക്കാർ രക്ഷപ്പെടാതിരിക്കാനും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനുമുള്ള നിയമമാണ് ആലോചിക്കുന്നത്.
ലവ് ജിഹാദ് ചികിത്സിച്ചെങ്കിൽ മാത്രമേ നമ്മുടെ പെൺകുട്ടികളെ രക്ഷിക്കാൻ കഴിയൂ. അതിനാവശ്യമെങ്കിൽ നിയമം നിർമിക്കുമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽവിജും പറഞ്ഞു. കഴിഞ്ഞ 26ന് 21കാരിയായ യുവതിയെ പട്ടാപ്പകൽ വെടിവെച്ചുകൊന്നസംഭവത്തിൽ തൗസീഫ്, റെഹാൻ എന്നീ രണ്ടു യുവാക്കൾ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഹരിയാന ഇക്കാര്യം ഗൗരവടുക്കുന്നത്.