Home Politics ഇജെ അഗസ്തി ജോസഫ് ഗ്രൂപ്പില്‍ ചേർന്നു ; കൂടുതൽ പേർ ജോസ് വിഭാഗം വിടുമെന്ന് സൂചന

ഇജെ അഗസ്തി ജോസഫ് ഗ്രൂപ്പില്‍ ചേർന്നു ; കൂടുതൽ പേർ ജോസ് വിഭാഗം വിടുമെന്ന് സൂചന

0

കോട്ടയം: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ഇ ജെ അഗസ്തി ജോസ് ഗ്രൂപ്പ് വിട്ട് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. ജില്ലാ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ അഗസ്തി എത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ട് ജോസഫ് ഗ്രൂപ്പിലെത്തിയ ഇജെ. അഗസ്തിയെ പി.ജെ. ജോസഫ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

കെ എം മാണിയുടെ കാലത്ത് 25 വര്‍ഷം ജില്ല അധ്യക്ഷനായിരുന്നു. ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഇജെ അഗസ്തി പറഞ്ഞു.

ജോസ് വിഭാഗത്തിലെ കൂടുതൽ നേതാക്കളും പ്രവർത്തകരും ഇനി തങ്ങൾക്കൊപ്പം ചേരുമെന്ന് ജോസഫ് വിഭാഗം പറഞ്ഞു. വ്യക്തിത്വം നഷ്ടപ്പെട്ട് ആശയങ്ങളില്ലാതെ ഗതികെട്ട് അലയുകയാണ് ജോസ്. ഇവരുടെ സമ്പൂർണ പതനത്തിൻ്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. അൽപം കാത്തിരുന്നാൽ ഇത് കാണാനാവുമെന്നും ഇവർ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here