Home Covid-19 കൊറോണ രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ക്വാറന്റൈനില്‍

കൊറോണ രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ക്വാറന്റൈനില്‍

0

ജനീവ: കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് സ്വയം ക്വാറന്റൈനില്‍ പോയി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസസ്. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

അടുത്ത കുറച്ച്‌ ദിവസത്തിന് ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പോസിറ്റീവായ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഞാൻ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാൻ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളും കാണിച്ചിട്ടില്ല.

പക്ഷെ വരും ദിവസങ്ങളിൽ ഞാൻ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും, ടെഡ്രോസ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here