തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്റ്റര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കി. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപും പിസി ജോര്‍ജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലര്‍) ആപ്പിളും തെരഞ്ഞെടുപ്പ് ചിഹ്നം.
കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി (ലെനിനിസ്റ്റ്- മാര്‍ക്സിസ്റ്റ്) ക്ക് മെഴുകുതിരിയും ആര്‍എസ്പി -ബിക്ക് കത്തുന്ന ടോര്‍ച്ചും ആര്‍എംപിക്ക് ഫുട്ബോളും അഖില കേരള തൃണമൂല്‍ പാര്‍ട്ടിക്ക് ഓട്ടോറിക്ഷയും അനുവദിച്ചു.ദേശീയ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കുടിലും ഭാരതീയ നാഷണല്‍ ജനതാദളിന് പട്ടവുമാണു ചിഹ്നം. സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി (എസ്എന്‍ഡിപി) “കുട’ചൂടി വോട്ടു തേടുന്പോള്‍ സ്വരാജ് ഇന്ത്യാ പാര്‍ട്ടിക്ക് വിസിലാണു ചിഹ്നം.