ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന് ശേഷം ഒക്ടോബറിൽ രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ വർഷം ആദ്യം ഫെബ്രുവരിയിൽ മാത്രമാണ് ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്.
ഒക്ടോബർ 31 വരെ 80 ലക്ഷം ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്തു. ഒക്ടോബറിലെ ജിഎസ്ടി നികുതി 1,05,155 കോടി രൂപയാണ്. ഇതിൽ 19,193 കോടി സിജിഎസ്ടിയും 5411 കോടി എസ്ജിഎസ്ടിയും 52,540 കോടി ഐജിഎസ്ടിയും ഉൾപ്പെടും. സെസ് ഇനത്തിൽ 8011 കോടിയും ലഭിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബറിലെ ജിഎസ്ടി വരുമാനത്തെക്കാൾ 10 ശതമാനം അധികമാണ് ഒക്ടോബറിലേത്. സെപ്റ്റംബറിൽ 95,379 കോടിയായിരുന്നു ജിഎസ്ടി വരുമാനം. ജിഎസ്ടി വരുമാനം ഉയർന്നത് സാമ്പത്തിക പ്രവർത്തനങ്ങൾ പഴയ നിലയിലാകുന്നുവെന്നതിന്റെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.