Home State ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, മാജിക് പ്ലാനറ്റ് ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും

ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, മാജിക് പ്ലാനറ്റ് ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും

0

തിരുവനന്തപുരം: കേരളത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിക്കും. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പ്രവേശനം അനുവദിക്കുക.

സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ടൂറിസം സീസണ്‍ ആരംഭിക്കാന്‍ പോകുന്ന വേളയിലാണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള കോവളമടക്കമുള്ള ബീച്ചുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ 7 മാസമായി അടച്ചിട്ടിരുന്ന മാജിക് പ്ലാനറ്റ് ഇന്ന് കൊറോണ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തുറന്നുപ്രവര്‍ത്തിക്കും. അടച്ചിടലിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികള്‍, മാജിക് പ്ലാനറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ദുരിതത്തിലാവുകയായിരുന്നു.ഈ സാഹചര്യത്തെ തുടര്‍ന്നാണ് സെന്റര്‍ തുറക്കാന്‍ നിര്‍ബന്ധിതമായതെന്ന് മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അറിയിച്ചു.

സാനിറ്റൈസ് ചെയ്യുന്നതിനും കൈകഴുന്നതിനുമുള്ള സൗകര്യം, ഓരോ ഷോയുടെ ഇടവേളകളിലും അണുനശീകരണം, സാമൂഹ്യഅകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണം തുടങ്ങി നിരവധി സജീകരണങ്ങള്‍ മാജിക് പ്ലാനറ്റില്‍ ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here