കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചന്ന് എബ്രഹാം ലോറൻസ് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും അടുത്ത ദിവസം ഓൺലൈനിൽ അംഗത്വം സ്വീകരിക്കും.
സിപിഎം അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിച്ചിരിക്കുകയാണെന്നും ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നുവെന്നും ബിജെപിയിൽ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്ക് എം എം ലോറൻസിന്റെ മകളും സി പി എം നയങ്ങൾക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു.