Home Covid-19 കൊറോണ വൈറസ് വ്യാപനം ഭീകരമാകും; ബ്രിട്ടൺ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു

കൊറോണ വൈറസ് വ്യാപനം ഭീകരമാകും; ബ്രിട്ടൺ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു

0

ലണ്ടൻ: വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രതീക്ഷിച്ചതിലും ഭീകരമായിരിക്കും കൊറോണയുടെ അടുത്ത വ്യാപനമെന്ന തിരിച്ചറിവില്‍, രാജ്യത്ത് വീണ്ടുമൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ദേശീയ ലോക്ക്ഡൗണ്‍ അല്ലാതെ രോഗവ്യാപനം തടയുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് ശാസ്ത്രോപദേഷ്ടാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

കൊറോണയുടെ രണ്ടാം വരവ് അതിഭീകരമാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത് എന്നാണ് സൂചന. ഏറ്റവും ഭീകരമായത് എന്ന് പ്രവചിച്ചതിനേക്കാള്‍ വേഗത്തിലാണ് വൈറസ് പടരുന്നത് എന്ന് ശാസ്ത്രീയ ഉപദേശക സമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here