Home State നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി

നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി

0

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. പ്രവേശന കാവടത്തിന് സമീപത്ത് നിന്നാണ് കടുവയെ കണ്ടെത്തിയത്. അഞ്ചു സംഘമായി തിരഞ്ഞ് നടത്തിയ തിരച്ചിലിലാണ് കടുവയെ പാർക്കിൻ്റെ പുറകിൽ കണ്ടെത്തിയത്. മയക്കുവെടി വെച്ച് കടുവയെ പിടികൂടാനാണ് ശ്രമം. വയനാട്ടിൽ നിന്നു നെയ്യാർ ഡാമിലേക്കു കൊണ്ടുവന്ന കടുവ കൂട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നു. നെയ്യാർ സിംഹ സഫാരി പാർക്കിലെ കൂട്ടിൽനിന്നാണ് കടുവ രക്ഷപ്പെട്ടത്.

വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതി പരത്തിയ കടുവയെ കഴിഞ്ഞ ദിവസമായി പിടികൂടി നെയ്യാറിൽ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒൻപതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്.
ഇന്നലെ രാവിലെയാണ് കടുവ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. ട്രീറ്റ്മെൻ്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാ‍ർപ്പിച്ചത്. ഈ കൂടിൻ്റെ മേൽഭാ​ഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here