Home Covid-19 കൊറോണ വ്യാപനം സൂപ്പർ സ്‌പ്രെഡിലേക്ക് ; തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

കൊറോണ വ്യാപനം സൂപ്പർ സ്‌പ്രെഡിലേക്ക് ; തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

0

തൃശൂർ: ജില്ലയിൽ കൊറോണ വ്യാപനം സൂപ്പർ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജില്ലയിലാണ്. നിരോധനാജ്ഞ അനുസരിച്ച്‌ പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നി കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

നാളെ (നവംബർ ഒന്ന് ) മുതൽ 15 വരെ ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നു. കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 31ന് അവസാനിക്കുന്ന നിരോധനാജ്ഞയാണ് 15 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്.വിവാഹ ചടങ്ങുകളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവൂ.

ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്മെന്റുകൾ, വ്യവസായങ്ങൾ എന്നിവ സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊറോണ പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികൾ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറൽ മജിസ്ട്രേറ്റുമാർ അവരുടെ അധികാര പരിധികളിൽ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം ജില്ലയിൽ 1096 പേർക്കാണ് ഇന്ന് കൊറോണ സ്ഥീരികരിച്ചത്. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊറോണ സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 1080 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത 6 പേരുമുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 65 പുരുഷൻമാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്. 6269 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച 1030 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 312 പേർ ആശുപത്രിയിലും 718 പേർ വീടുകളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here