പാലാ: പ്രമുഖ സിനിമ നിർമാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടിൽ (ചെറുപുഷ്പം കൊച്ചേട്ടൻ- 86) അന്തരിച്ചു . വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.
മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിക്കും. തുടർന്നു മൂന്നിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമിത്വത്തിൽ സംസ്കാര ശൂശ്രൂഷകൾ ആരംഭിക്കും. വൈകുന്നേരം നാലിനു പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും.
ഭാര്യ: പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കൽ കുടുംബാംഗമാണ്). മക്കൾ: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ഡോ. ജോസി മാളിയേക്കൽ (എറണാകുളം), ജോയ് മാളിയേക്കൽ (പാലാ), വിൽസണ് നിരപ്പേൽ (തൊടുപുഴ), സണ്ണി പുത്തോക്കാരൻ (എറണാകുളം), ജ്യോതി ചെറക്കേക്കാരൻ (തൃശൂർ).