Home World കരോലിനയിൽ 90 കിലോമീറ്റര്‍ വേഗത്തിൽ ചുഴലിക്കാറ്റ്; ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി മാറ്റി

കരോലിനയിൽ 90 കിലോമീറ്റര്‍ വേഗത്തിൽ ചുഴലിക്കാറ്റ്; ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി മാറ്റി

0

വാഷിംഗ്ടണ്‍: ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരോലിനയിലെ തെരഞ്ഞെടുപ്പ് റാലി മാറ്റി വച്ചു. പൊതു സുരക്ഷ മാനിച്ച് ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ പ്രചാരണ പരിപാടികള്‍ക്കായി അണികള്‍ക്കും പുറത്തിറങ്ങാന്‍ തടസ്സമാകുമെന്നതാണ് റാലി മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിക്ക് വേണ്ടി ടീം മുര്‍ത്താഹ് അറിയിച്ചു.

90 കിലോമീറ്റര്‍ വേഗത്തിലായിരിക്കുകയാണ് കാറ്റ്. മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങളും പ്രചാരണത്തെ കരോലിനാ മേഖലയില്‍ തടസ്സം സൃഷ്ടിച്ചേക്കാമെന്നാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് റാലി മാറ്റാനാണ് തീരുമാനം എന്ന് ടീം അറിയിച്ചു.

കരോലിനാ മേഖലയില്‍ മൂന്നാമത്തെ സന്ദര്‍ശനമാണ് ട്രംപ് തീരുമാനിച്ചിരുന്നത്. 2016ല്‍ ട്രംപിന് 3 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ച മേഖലയെന്ന നിലയില്‍ കരോലിനയിലെ പ്രചാരണം വിട്ടുകളയാന്‍ ട്രംപ് ഒരുക്കമല്ല. പ്രതിപക്ഷ സ്ഥാനാർത്ഥി ബൈഡന് നിലവിലെ അഭിപ്രായവോട്ടെടുപ്പിലും കരോലിന പ്രതീക്ഷ നല്‍കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here