ശബരിമലയിൽ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം

പത്തനംതിട്ട: കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ ദര്‍ശനം നടത്തുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി.

പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ പാചകം ചെയ്യുന്നത് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നിരോധിച്ചത്.

ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും വനം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സ്ഥാപിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.