ന്യൂഡെൽഹി: കൊറോണ വ്യാപനത്തിനിടയിലും ആവേശത്തിന് സ്കൂൾ തുറക്കണമെന്ന് വാശി പിടിച്ച ഡെൽഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീളും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയിലെ സ്കൂളുകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുറക്കിലെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറിയിപ്പ്. സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചാല്‍ കൊറോണ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപിക്കുന്നത് വര്‍ധിക്കുമെന്നും അത് സ്ഥിതി അപകടകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. 5673 കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഒരുദിവസത്തെ കൊറോണ കേസുകള്‍ 5000 കടക്കുന്നത്. ഇന്നലെ 4853 കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ഡല്‍ഹിയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 3.7 ലക്ഷം കടന്നു.