പാകിസ്ഥാന്​ ഇന്ത്യൻ അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ നൽകിയയാൾ കസ്​റ്റഡിയില്‍

ജയ്​പുര്‍: പാകിസ്ഥാന്​ വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കുറ്റത്തിന്​ അറസ്​റ്റ്​ ചെയ്തയാളെ കോടതി പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു. ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയില്‍ ആണ് കോടതി പ്രതിയെ വിട്ടയച്ചത്. റോഷനദിന്‍ എന്നയാളെയാണ് പോലിസ് പിടികൂടിയത്.

ഈ മാസം 24ന്​ ബാര്‍മറില്‍ വെച്ചാണ്‌​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. തുടര്‍ന്ന്​ സ്​പെഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് പ്രതിഫലം കൈപ്പറ്റി അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ്​ റോഷനദിന്‍ അറസ്​റ്റിലായത്​.

ഇയാള്‍ അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഐഎസ്​ഐക്ക്​ കൈമാറിയെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന് പൊലീസ്​​ ഇന്‍റലിജന്‍സ്​ എ.ഡി.ജി ഉമേഷ്​ മിശ്ര പറഞ്ഞു.