Home State വെള്ളം ചൂടാക്കുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റു: ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വെള്ളം ചൂടാക്കുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റു: ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പിൽ വെള്ളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച്‌ തീ കത്തിച്ചപ്പോൾ ഉടുത്തിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറ്റിച്ചിറ വീട്ടിൽ ബിജുവിന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

വള്ളത്തിന്റെ എൻജിനിൽ ഒഴിക്കുന്നതിനായി സമീപം വെച്ചിരുന്ന പെട്രോൾ തെറിച്ചതും അപകടമായി. ഇവർ തന്നെ തീകെടുത്തിയെങ്കിലും ഉടൻ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടനെ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here