പത്തനംതിട്ട : ശുദ്ധമെന്നും വിശ്വസ്തമെന്നും കരുതിയിരുന്ന മില്‍മാ പാല്‍ വാങ്ങുമ്പോൾ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറില്‍ വിപണിയില്‍ എത്തുന്ന പാലിന് മേന്മ, മൈമ എന്നീ പേരുകളില്‍ വ്യാജന്‍മാരുമുണ്ട്.
മില്‍മാ എന്ന ഇംഗ്ളീഷിലുള്ള അക്ഷരങ്ങളും പശുവിന്റെ ചിത്രവും ലേ ഔട്ടും അതേപ്പടി കോപ്പിയടിച്ചാണ് വ്യാജന്‍മാരുടെ വരവ്. കെട്ടിലും മട്ടിലും മില്‍മയാണന്ന് തോന്നുന്ന കവര്‍ പാല്‍ 450 മില്ലിലിറ്ററിന് 23 രൂപ നല്‍കി വാങ്ങി നിരവധിയാളുകള്‍ ഇതിനോടകം വഞ്ചിതരായി.
പത്തനംതിട്ടയില്‍ വ്യാപകമായി മില്‍മയുടെ അതേരീതിയിലുള്ള കവറില്‍ മേന്മ എന്ന പേരിലുള്ള പാല്‍ വിറ്റഴിക്കുന്നതായി പരാതിയുണ്ട്. വഞ്ചിതരായ ഉപഭോക്താക്കളില്‍ പലരും പരാതികളുമായി മില്‍മയെ സമീപിക്കുകയായിരുന്നു. എട്ട് മാസം മുബാണ് മില്‍മയുടെ അതേ കവറിലുള്ള പാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അന്ന് മുതല്‍ പരാതി ലഭിക്കുന്നുണ്ടെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് പരാതികള്‍ ഏറെയും. മേന്മ പത്തനംതിട്ടയില്‍ നിന്നും മൈമ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുമാണ് വിപണിയില്‍ എത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് വിറ്റാമിന്‍ എ, ഡി എന്നിവ ഫോര്‍ട്ടിഫൈ ചെയ്ത് മില്‍മാ പാലില്‍ ചേര്‍ക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വിറ്റാമിന്‍ ലഭിക്കാനാണിത്. ഇതാണ് മറ്റ് പാലുകളെ അപേക്ഷിച്ച് മില്‍മയുടെ പ്രത്യേകത.
പരാതി ഉയര്‍ന്നതോടെ മില്‍മാ അധികൃതര്‍ സ്വകാര്യ പാല്‍ കമ്പനികളോട് വിവരാന്വേഷണം നടത്തിയെങ്കിലും മേന്മ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. വ്യാജന്‍മാര്‍ മില്‍മായുടെ പതിവ് ഉപഭോക്താക്കളെ നിരന്തരം പറ്റിച്ചിട്ടും മില്‍മാ അധികൃതര്‍ പ്രശ്നത്തിന് അര്‍ഹമായ പരിഗണന നല്‍കാത്തതും ആക്ഷേപങ്ങള്‍ക്ക് കാരണമാകുന്നു.