തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച ബാറുകള്‍ നവംബര്‍ ആദ്യവാരം തുറന്നേക്കുമെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് വിഞ്ജാപനം ഉണ്ടാകുന്നതിന് മുന്‍പ് തുറക്കാമെന്ന് ബാറുകാർക്ക് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു. മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമെന്നതിനാല് ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു വിവാദത്തില്‍ കലാശിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അടുത്തമാസം ആദ്യം ബാറുകൾ തുറക്കാമെന്ന് സർക്കാർ കരുതുന്നത്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എക്സൈസ്, പോലീസ്, റവന്യു വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധനകള്‍ കര്‍ശനമാക്കും. സാമൂഹിക അകലം പാലിച്ച് മേശയ്ക്ക് ഇരുവശവും രണ്ടുപേരെ മാത്രമേ ഇരിക്കുവാന് അനുവദിക്കുകയുള്ളു. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ നി യന്ത്രണങ്ങളോടെ ബാറുകൾ തുറക്കാനാണ് ബ്ന്ധപ്പെട്ടവരുടെ ആലോചന.