Home Covid-19 ആരോഗ്യ സേതു ആപ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

ആരോഗ്യ സേതു ആപ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

0

ന്യൂഡെൽഹി: ആരോഗ്യ സേതു ആപ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ദശലക്ഷകണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആപ് നിർമിച്ചത് ആരെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും കൈമലർത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തുവന്നിരിക്കുന്നത്.

പൊതു– സ്വകാര്യ മേഖലകളെ കൂട്ടിയിണക്കി കൊറോൺ മഹാമാരിക്കെതിരെ പോരാടാൻ ഏറ്റവും സുതാര്യമായ രീതിയിൽ സർക്കാർ തന്നെയാണ് ആപ് നിർമിച്ചതെന്ന് കേന്ദ്രം അറിയിച്ചു. ‘ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മഹാമാരി സൃഷ്ടിച്ച ദുർഘടാവസ്ഥയെ നേരിടുന്നതിനായി ഏകദേശം 21 ദിവസമെടുത്താണ് ആരോഗ്യസേതു ആപ് നിർമിച്ചത്.

വ്യാവസായിക ആക്കാദമിക സർക്കാർ തലത്തിലെ മികച്ച ഇന്ത്യൻ ബുദ്ധികേന്ദ്രങ്ങളെ ചേർത്തു നിർത്തി ശക്തമായ, സുരക്ഷിതമായ ഒരു ഇന്ത്യൻ നിർമിത കോൺടാക്ട് ട്രേസിങ് ആപ് നിർമിക്കുകയായിരുന്നു ലക്ഷ്യം. കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യസേതു ആപ്പിനെ കുറിച്ചോ അത് വഹിച്ച പങ്കിനെ കുറിച്ചോ യാതൊരു സംശയവുമില്ല.’– സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here